Wednesday, December 2, 2015

മതവും മനുഷ്യനും

മതമല്ല മതമല്ല മതമല്ല പ്രശനം എരിയുന്ന വയറിലെ തീയാന്നു പ്രശനം 
"മതത്തെ പോലെ മനുഷ്യന് അനുഗ്രഹങ്ങള്‍ നല്‍കിയ മറ്റൊന്നില്ല , അതുപോലെ തന്നെ നിക്രുഷ്ടത പരമാവധി തീവ്രമായി നല്‍കിയ മറ്റൊനില്ല , മതത്തെ പോലെ സ്നേഹവും സമാധാനവും മറ്റൊന്നുനല്കിയിട്ടില്ല , ക്രൂരതയും പകയും മതത്തെ പോലെ മറ്റൊന്നും നല്‍കിയിട്ടില്ല . സൗഹൃദം ഏറ്റവും മുറ്റി നില്‍കുന്നതും സ്പഷ്ടമായതും മതത്തില്‍ ആണ് , അതുപോലെ തന്നെ മനുഷ്യനും മനുഷ്യനും തമ്മില്‍ കടുത്ത വിരോധം സ്ഥാപിച്ച മറ്റൊന്നില്ല . മതത്തെ പോലെ ലോകത്ത് രക്തപുഴ ഒഴുക്കിയ മറ്റൊരു ദര്‍ശനവും ഇല്ല . ഭാരതത്തിലെ ആര്‍ത്ത ലക്ഷങ്ങള്‍ക്ക് അപ്പമാണ് വേണ്ടത് , എന്നാല്‍ നമ്മള്‍ അവര്‍ക്ക് മതം പറഞ്ഞ് കൊടുക്കുന്നു , കരയുന്ന കുഞ്ഞിന്റെ വായിലേക്ക് കല്ല്‌ തിരുകുന്നതിനു സമാനമാണ് വിശക്കുന്നവന്റെ ചെവിയിലേക്ക് ഭാഗവതം വായിച്ചു കേള്‍പ്പിക്കുന്നത്" 
(സ്വാമി വിവേകാനന്ദന്‍റെ വാക്കുകളില്‍ നിന്ന് കടമെടുത്ത കുറച്ചു ചിന്താധാരകള്‍ )

No comments:

Post a Comment